ഉടനെ പത്രങ്ങളില്‍ വരാന്‍ സാധ്യതയുള്ള ഒരു വാര്ത്ത...
തൊഴിലാളി ആത്മഹത്യ ചെയ്തു
റിയാദ്: സാമ്പത്തിക പരാധീനതയും കടക്കെണിയും മൂലം റിയാദില്‍ തൊഴിലാളി ആത്മഹത്യ ചെയ്തു. വളരെക്കാലമായി സ്വന്തം തൊഴിലില്‍ നിരന്തരമായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന ഇദ്ദേഹം പലരില്‍നിന്നും കടം വാങ്ങിയാണ് തൊഴില്‍ ചെയ്തുകൊണ്ടിരുന്നത്. കുറെനാളായി കടം വാങ്ങി തൊഴിലില്‍ പണം മുടക്കികൊണ്ടിരുന്ന അദ്ദേഹത്തെ വിജയത്തിന്റെ വക്കിലെത്തുംപോഴേക്കും വിധി തോല്പ്പിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍ ഇദ്ദേഹത്തിനു സ്വന്തം തൊഴിലില്‍ സര്‍ക്കാരില്‍നിന്നും മറ്റു സ്ന്ഘടനകളില്‍നിന്നും വളരെയേറെ പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തുടര്‍ച്ചയായ തോല്‍വിക്ക് കാരണം അമേരിക്കന്‍ ചാര സംഘടനയുടെ ഗൂടാലോചാനയാണോ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിര്യാണം ഈ തൊഴില്‍ മേഖലയില്‍ വലിയ ഒരു നഷ്ടമായി വിലയിരുത്തപെടുന്നു. കേന്ദ്ര സര്ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ മൂലമാണ് ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് സി പി എം ജനറല്‍ സെക്രടറി തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നാം മുന്നണി സര്‍ക്കാരിനു മാത്രമെ ഈ തൊഴില്‍ മേഖലയെ സംരക്ഷിക്കാനാവൂ എന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. സര്‍ക്കാര്‍ തക്കതായ നഷ്ടപരിഹാരം നല്കി പരേതന്റെ കുടുംബത്തെ രക്ഷിക്കണമെന്ന് ഈ മേഖലയിലെ തൊഴില്‍ സംഘടനകള്‍ ആവശ്യമുന്നയിച്ച്ച്ചു.
പരേതന്‍ ചെയ്തിരുന്ന തൊഴില്‍: ചീട്ടുകളി. (റമ്മി, പന്നിമലര്‍ത്തല്‍, മുച്ചീട്ട് മുതലായവ)
No comments:
Post a Comment