ഞാന്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കാലം. ഞാന്‍ എന്റെ മൂത്ത സഹോദരനോടൊപ്പം ജൈത്പുര്‍ എന്ന സ്ഥലത്ത്തയിരിന്നു ആയിടക്കു താമസ്സിച്ചിരുന്നത്. ഡല്‍ഹി-ആഗ്ര റോഡില്‍ ബദര്‍പൂരില്‍ നിന്നും അകത്തേക്ക് തിരിഞ്ഞു ഒരു ചെറിയ കോളനിയാണ് ജൈത്പുര്‍. ഞാന്‍ ജോലി ചെയ്തിരുന്നത് ഗ്രെയ്ട്ടര്‍ കൈലാഷിലായിരുന്നു വൈകുന്നേരങ്ങളില്‍ ജോലി കഴിഞ്ഞു മസിഗഡില്‍ താമസിക്കുന്ന ഞങ്ങളുടെ ബന്ധുവിന്റെ വീട്ടില്‍ പോകും. കുറെ കഴിയുമ്പോള്‍ നോയിഡയില്‍ നിന്നു ജോലി കഴിഞ്ഞു എന്റെ സഹോദരനും അവിടെയെത്തും. അവിടെ നിന്നു ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചു സ്കൂട്ടറില്‍ ജൈത്പുരിലേക്ക് പോകും. ഇവിടെ നിന്നു ജൈത്പുരിലേക്ക് പോകാന്‍ സരിത വിഹാരിന്റെ പുറകിലെ വലിയ അഴുക്കു ചാലിന്റെ ഓരത്തുകൂടി ഒരു എളുപ്പ വഴിയുണ്ട്. രാത്രിയായാല്‍ ആ വഴി മിക്കവാറും വിജനമായിരിക്കും. സാമൂഹ്യ വിരുദ്ധരുടെയും പിടിച്ചുപറിക്കാരുടെയും ശല്യമുള്ളതുകൊണ്ട് രാത്രികാലങ്ങളില്‍ ആ വഴിക്ക് ആരും ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല. കൂടാതെ സമീപവാസികള്‍ റോഡിന്റെ രണ്ടു സൈഡും പകല്‍പോലും കക്കൂസായി ഉപയോഗിച്ചിരുന്നു. രാത്രിയായാല്‍ പറയുകയും വേണ്ട. ഒരു കുപ്പിയില്‍ വെള്ളവുമായെത്തി ഈ റോഡു വക്കത്താണ് പ്രദേശവാസികള്‍ കാര്യം സാധിക്കുന്നത്. .
ഒരു ദിവസം രാത്രി പതിവുപോലെ ഈ വഴിയില്‍ക്കൂടി ഞങ്ങള്‍ ജൈത്പുരിലേക്ക് വരികയായിരുന്നു. നല്ല നിലാവുള്ള രാത്രിയായിരുന്നു. എന്റെ സഹോദരന്‍ സ്കൂട്ടര്‍ ഓടിക്കുന്നു (അദ്ദേഹത്തെ ഞാന്‍ ചേട്ടായി എന്നാണ് വിളിക്കുന്നത്). ഞാന്‍ പുറകില്‍ ഇരിക്കുന്നു. അഴുക്കുചാല്‍ ഒരു വളവു തിരിയുന്ന ഭാഗത്ത് റോഡിന്റെ അരികില്‍ ഒരു പട്ടി ഇരിക്കുന്നത് ഞങ്ങള്‍ കണ്ടു. അടുത്തെത്തിയപ്പോഴാണ് മനസ്സിലായത് കനാലിന്റെ ചെരിവില്‍ ഒരു ചെടിയില്‍ അള്ളിപ്പിടിച്ചിരുന്നു കാര്യം സാധിക്കുന്ന ഒരാള്‍ക്ക് കാവലിരിക്കുകയായിരുന്നു ആ പട്ടി എന്ന്. ഞങ്ങള്‍ അടുത്ത് എത്തിയപ്പോള്‍ പട്ടിക്കു എന്തോ കുസൃതി തോന്നിയിട്ടാവാം അത് കുരച്ചുകൊണ്ടു ഞങ്ങളുടെ പുറകെ ഓടാന്‍ തുടങ്ങി. ചെറുപ്പം മുതലേ എനിക്ക് പട്ടികളെ അത്ര പേടിയില്ലായിരുന്നു. എന്റെ നേരെ കുരച്ചുചാടി വരുന്ന പട്ടികളെ പേടിപ്പിച്ചു ഓടിക്കുന്നത് എന്റെ ഒരു വിനോദമായിരുന്നു. ഞാന്‍ ചേട്ടായിയോടു സ്കൂട്ടര്‍ സ്ലോ ചെയ്യാന്‍ പറഞ്ഞു. അപ്പോഴേക്കും പട്ടി ഞങ്ങളുടെ ഒപ്പം എത്തിയിരുന്നു. ഞാന്‍ സ്കൂട്ടറില്‍ ഇരുന്നുകൊണ്ട് തന്നെ പട്ടിക്ക് ഒരു ചവിട്ടു കൊടുത്തു. പട്ടി അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്നുള്ള ആക്രമണത്തില്‍ പട്ടി ഞെട്ടിപ്പോയി. അപ്പോഴേക്കും ഞാന്‍ സ്കൂട്ടറില്‍ നിന്നു താഴെയിറങ്ങി. ഇതു പട്ടി തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് തോന്നുന്നു. പട്ടിയുടെ ധൈര്യമെല്ലാം ചോര്‍ന്നു തുടങ്ങി. അവന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടായിരിക്കാം. അവന്‍ പതുക്കെ പിന്‍വാങ്ങാന്‍ തുടങ്ങി. ഞാന്‍ വിടുമോ. അത് രക്ഷിക്കണേ എന്ന് മോങ്ങിക്കൊണ്ട് അതിന്റെ ഉടമസ്ഥന്റെ അടുത്തേക്ക് ഓടി. അദ്ദേഹം കനാലിന്റെ സ്ലോപ്പില്‍ ഒരു ചെറിയ ചെടിയില്‍ പിടിച്ചുകൊണ്ടു നല്ല സുഖത്തിനു കാര്യം സാധിക്കുകയായിരുന്നു. പട്ടി പേടിച്ചോടി നേരെ അയാളുടെ ദേഹത്തേക്ക് ചെന്നു കയറി. പട്ടി ദേഹത്ത് വന്നിടിച്ച ആഘാതത്തില്‍ അയാള്‍ ചെടിയില്‍ നിന്നു പിടിവിട്ടു പോയതാണോ അതോ ചെടി പറിഞ്ഞു പോയതാണോ എന്നറിഞ്ഞില്ല ആ പാവപ്പെട്ടവന്‍ പട്ടിയോടുകൂടെ തന്നെ പുറകോട്ടു മറിഞ്ഞു. മറിഞ്ഞു വീണത് നല്ല സാധനത്തിലായതുകൊണ്ട് ശ്രീമാന്‍ നല്ല വേഗത്തില്‍ തെന്നി കനാലിലെ അഴുക്കു വെള്ളത്തിലേക്ക് വീണു. ഒരു വിധത്തില്‍ അയാളും പട്ടിയുംകൂടെ കനാലിനു മുകളിലേക്ക് കയറി വന്നു. അപ്പോള്‍ അയാള്‍ ഞങ്ങളെ പൂത്ത തെറി പറയുന്നുടയിരുന്നു. ഞാനും വിട്ടില്ല. മേലാല്‍ ഇതു പോലത്തെ പട്ടികളെയും കൊണ്ടു റോഡില്‍ വന്നിരുന്നാല്‍ കാണിച്ചു തരാമെടാ എന്ന് ഞാനും പറഞ്ഞു. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും അയാള്‍ റോഡിലെത്തിയാല്‍ സംഗതി പന്തിയല്ലെന്ന് എനിക്കും തോന്നി. തന്നെയുമല്ല ആ അവസ്ഥയില്‍ അവനെങ്ങാനും എന്റെ ദേഹത്ത് തൊട്ടാല്‍ ഒരാഴ്ച്ച വെള്ളത്തില്‍ തന്നെ കിടന്നാലും നാറ്റം പോവില്ല. ഞാന്‍ വേഗം സ്കൂട്ടറില്‍ കയറി. വണ്ടി വിട്ടോ... ചേട്ടായീ എന്ന് പറഞ്ഞു അവിടെ നിന്നു സ്കൂട്ടായി...
No comments:
Post a Comment