എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഒരു ഹോമിയോ ഡോക്ടര്‍ ഉണ്ടായിരുന്നു. റേഷന്‍കടയുടെ ചാര്‍ത്തിലുള്ള നീണ്ട ഒറ്റമുറിയിലായിരുന്നു അദ്ദേഹത്തിന്റെ ആസ്പത്രി പ്രവര്‍ത്തിച്ചിരുന്നത്. ആസ്പത്രിക്ക് മുന്‍പില്‍ കറുപ്പില്‍ വെളുത്ത അക്ഷരങ്ങളോടുകൂടിയ ഒരു നരച്ച ബോര്‍ഡു തൂക്കിയിരുന്നു. പൊതുപ്രവര്‍ത്തനം, കൃഷി, രാഷ്ട്രീയം തുടങ്ങി പല കാര്യങ്ങളിലും തല്പരനായ ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഡോക്ടര്‍. ആയതിനാല്‍ ഹോമിയോ ആസ്പത്രി ഒരു സ്ഥിരം പ്രവര്‍ത്തനമേഖല ആയിരുന്നില്ല. അദ്ദേഹത്തിന്റെ വിശ്രമവേളകള്‍ ആനന്ദകരമാക്കാനുള്ള ഒരു ഉപായം മാത്രമായിരുന്നു ഈ ആസ്പത്രി. വരാന്തയില്‍ മേശയും കസേരയുമിട്ട് ഒരു തടിച്ച പുസ്തകം വായിച്ചുകൊണ്ട് ഡോക്ടര്‍ അങ്ങനെ ഇരിക്കും. വളരെ അപൂര്‍വമായിട്ടേ രോഗികള്‍ അദ്ദേഹത്തെ സമീപിക്കാറുള്ളൂ. അദ്ദേഹത്തിന്റെ വീട്ടിലെ പുറംജോലികള്‍ ചെയ്യുന്ന ഒരു പണിക്കാരന്‍ ആയിരുന്നു ആസ്പത്രിയിലെ കമ്പോണ്ടര്‍. ഡോക്ടറുടെ ചികിത്സകൊണ്ട് ആര്‍ക്കും രോഗം കുറഞ്ഞതായി കേട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്‍റെ ചികിത്സ തേടിയ ചിലര്‍ വിദഗ്ദ ചികിത്സക്കായി ടൌണിലുള്ള ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുന്ടെന്നും അതിന്റെ ചെലവ് മുഴുവനും ഡോക്ടര്‍ വഹിക്കേണ്ടി വന്നിട്ടുണ്ടെന്നും കേട്ടുകേള്‍വിയുണ്ട്. ചിലപ്പോളൊക്കെ, തന്റെ രോഗികളെ ആദിവാസി ചികിത്സ രീതികള്‍ക്കും അദ്ദേഹം റെഫര്‍ ചെയ്യാറുണ്ടത്രേ (മന്ത്രിച്ചു കെട്ടല്‍, കോഴിച്ചോരയും ചാരായവും കലര്‍ത്തി പൂജിച്ചു രോഗിയുടെമേല്‍ തളിക്കുക മുതലായ അത്യാധുനിക ചികിത്സ രീതികള്‍ ഇതില്‍പെടും.) കുമ്പനാട് യുണിവേര്‍സിറ്റിയില്‍നിന്നു കറസ്പോണ്ടന്‍സ് ആയാണത്രേ അദ്ദേഹം ഹോമിയോ ഡോക്ടര്‍ ബിരുദം എടുത്തത്. (എന്നാണ് പൊതുജനസംസാരം). എന്തായാലും ഞങ്ങളുടെ ഗ്രാമത്തിലെ ഏക ഭിഷഗ്വരനായിരുന്നു അദ്ദേഹം.
അക്കാലത്തു ഞങ്ങളുടെ കുടുംബത്തില്‍ ഒരു കല്യാണത്തിനു പങ്കെടുക്കുന്നതിനായി ബോംബയില്‍ ജോലിക്കാരനായ ചെറിയച്ഛനും കുടുംബവും വന്നു. ചെറിയച്ഛന്റെ രണ്ടു വയസുകാരി മകളായിരുന്നു കല്യാണവീട്ടിലെ പ്രധാന ആകര്‍ഷണം. വന്നവരും പോയവരുമെല്ലാം കുട്ടിയെ എടുക്കുകയും കളിപ്പിക്കുകയുമൊക്കെ ചെയ്തു. കല്യാണദിവസം സദ്യയൊക്കെ കഴിഞ്ഞു എല്ലാവരും കുശലം പറഞ്ഞിരിക്കുന്നതിനിടെ ചെറിയച്ഛന്‍ കുഞ്ഞിനേയും എടുത്തുകൊണ്ടു പുറത്തേക്കു ഓടുന്നതാണ് ഞങ്ങള്‍ കണ്ടത്. പുറകെ ചെറിയമ്മയും വല്യേട്ടനുമെല്ലാം ഓടുന്നു. വീടിന്റെ പിന്നില്‍ കളിച്ചുകൊണ്ടിരിന്ന ഞങ്ങള്‍ കുട്ടികള്‍ക്ക് ഒന്നും മനസ്സിലായില്ല. എങ്കിലും ഞങ്ങളും പുറകെ ഓടി. ഓടുന്നതിനിടയില്‍ നടത്തിയ അന്വേഷണത്തില്‍, കുഞ്ഞ് പെട്ടെന്ന് തളര്‍ന്നു വീണതാണെന്നും ആസ്പത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും മനസ്സിലായി. കൂട്ടയോട്ടം ഹോമിയോ ആസ്പത്രിയുടെ മുമ്പില്‍ സഡന്‍ബ്രേക്കിട്ടു. ആള്‍ക്കൂട്ടത്തെ കണ്ടപ്പോള്‍ ഡോക്ടര്‍ ഒന്ന് ഞെട്ടി. കഴിഞ്ഞ രണ്ടു ദിവസമായിട്ടു താന്‍ ആര്‍ക്കും മരുന്നൊന്നും കൊടുത്തിട്ടില്ലല്ലോ എന്നു മനസ്സിനെ സമാധാനപ്പെടുത്തി. ധൈര്യം സംഭരിച്ചു ഡോക്ടര്‍ പുറത്തേക്കു വന്നു. കമ്പോണ്ടര്‍ പിന്‍വാതില്‍ തുറന്നു ഓടാന്‍ തയ്യാറായി നിന്നു. കുട്ടി പെട്ടെന്ന് തളര്‍ന്നു വീണതാണെന്നും കാരണമെന്താണെന്ന് അറിയില്ലെന്നും ചെറിയച്ഛന്‍ കിതച്ചുകൊണ്ട് ഡോക്ടറോട് വിവരിച്ചു. ഡോക്ടര്‍ മയങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ കണ്ണും വായും തുറന്നു നോക്കുകയും മൂക്കില്‍ പെന്‍ടോര്‍ച്ചടിച്ചു നോക്കുകയും ചെയ്തു. എന്നിട്ട് ഇരുത്തി ഒന്ന് നിശ്വസിച്ചു. പരിശോധനയില്‍ ഒരുകാര്യം അദ്ദേഹത്തിന് മനസ്സിലായി. ടോര്‍ച്ചിന് കുഴപ്പമൊന്നുമില്ല. കുറച്ചുനേരം എന്തോ ആലോചിച്ചിട്ട് ഡോക്ടര്‍ പലകത്തട്ടില്‍ നിരത്തി വച്ചിരുന്ന പ്ലാസ്റ്റിക് ഡബ്ബകളില്‍ ഒന്നില്‍ നിന്നും രണ്ടു വെളുത്ത ഗുളിക എടുത്തു ചെറിയച്ഛന്റെ കയ്യില്‍ കൊടുത്തു.
"പേടിക്കാനൊന്നുമില്ല.... ദൃഷ്ടിദോഷമാണെന്നാണ് തോന്നുന്നതു.... ഈ ഗുളിക കൊടുത്തു നോക്ക്... ശരിയാകേണ്ടതാണ്..."
ഞങ്ങള്‍ സംഭവങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് ചുറ്റും നിന്നു.
ചെറിയച്ഛന്‍ കുഞ്ഞിനെ ഗുളിക കഴിപ്പിച്ചു.... കുറച്ചുനേരമായിട്ടും മാറ്റമൊന്നും കണ്ടില്ല...കുഞ്ഞ് തളര്‍ന്നു കിടപ്പ് തന്നെ...
ചെറിയച്ഛന്‍ ദയനീയമായി ഡോക്ടറെ നോക്കി.
ഡോക്ടര്‍ വേറെ രണ്ടു ഡബ്ബകളില്‍ നിന്നായി നാല് ഗുളികകള്‍ കൂടി പുറത്തെടുത്തു.
"ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും മാറ്റമൊന്നും കാണുന്നില്ലെങ്കില്‍ ഈ ഗുളിക രണ്ടെണ്ണം കൊടുത്തുനോക്ക്. വീണ്ടും ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഇതുകൂടി കൊടുക്ക്." ഡോക്ടര്‍ നാല് വെളുത്ത ഗുളിഗകള്‍ ചെറിയച്ഛനെ ഏല്‍പ്പിച്ചു.
എന്നിട്ടും തളര്‍ച്ച മാറുന്നില്ലെങ്കില്‍ കരിക്കിന്‍ വെള്ളത്തില്‍ കുറച്ചു കച്ചോലം ചേര്‍ത്തു കൊടുത്തുനോക്ക്... പിന്നെയും തളര്‍ച്ച മാറുന്നില്ലെങ്കില്‍ ടൌണിലെ ഹോസ്പിറ്റലില്‍ കൊണ്ടുപോകേണ്ടിവരും....."
കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ കമ്പോണ്ടര്‍ വല്യേട്ടനെ സ്വകാര്യമായി ആസ്പത്രിയുടെ പിന്നിലേക്ക് വിളിച്ചു ഇപ്രകാരം കുശുകുശുത്തു....
"ചേട്ടാ.. കൊച്ചിനെ സന്ധ്യക്ക്‌മുമ്പ് വല്ല നല്ല ആശുപത്രിയിലും എത്തിക്കാന്‍ നോക്ക്..."
Apr 7, 2010
Mar 14, 2010
ഗര്‍ഭാന്വേഷണം
നമ്മുടെ ചാക്കോച്ചന്‍ നമ്പൂതിരി നാട്ടില്‍ അല്പം വ്യത്യസ്തനായ ഒരു വ്യക്തിത്ത്വമാണ്. എപ്പോഴും ചീകി മിനുക്കി ടിപ് ടോപ്പായി മാത്രമേ നടക്കൂ. ഇല്ലത്തുനിന്നു പുറത്തു പോകണമെങ്കില്‍ വെള്ള ഷര്‍ട്ടും കറുത്ത പാന്റും വെളുത്ത ഷൂസും ധരിച്ചു മാത്രമേ ഇറങ്ങൂ. അതിപ്പോള്‍ പാടത്തെക്കനെങ്കില്‍ പോലും മറ്റു നിറത്തിലുള്ള യാതൊരു ഡ്രെസ്സും അദ്ദേഹം ധരിക്കില്ല. ചാക്കോച്ചന്‍ നമ്പൂതിരി ഒരു മടിയനാണെന്ന് പൊതുവേ എല്ലാവരും പറയുമെങ്കിലും സത്യം അങ്ങനെയല്ല. എപ്പോഴും എന്തെന്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹക്കാരനാണ് അദ്ദേഹം. പക്ഷെ ചെയ്യുന്നത് മിക്കപ്പോഴും ആന മണ്ടത്തരമായിരിക്കും എന്നു മാത്രം.
ഒരിക്കല്‍ അപ്പന്‍ നമ്പൂതിരി ഇല്ലത്തെ ഒരു വാല്യക്കരനോട് മൃഗാശുപത്രിയില്‍ പോയി പശുവിനു ഗര്‍ഭമുണ്ടോ എന്നു പരിശോധിപ്പിക്കാന്‍ പറഞ്ഞു. ചാക്കോച്ചന്‍ നമ്പൂതിരി ആ ജോലി സ്വയം ചെയ്യാമെന്നായി. ശരി, എങ്കില്‍ അങ്ങനെ. മകന്‍ നമ്പൂതിരിപ്പാട് രാവിലെ തന്നെ കുളിച്ചൊരുങ്ങി പതിവ് യുണിഫോമില്‍ മൃഗാശുപതിയിലേക്ക് യാത്രയായി. മൃഗാശുപത്രിയുടെ ബോര്‍ഡ് നമ്പൂതിരി കഷ്ടപ്പെട്ടു വായിച്ചു.. " സര്‍ക്കാര്‍ മൃഗശുപത്രി.... കേരളാ സര്‍ക്കാര്‍... ബീജാധ്വാനകേന്ദ്രം..." അതെന്താണാവോ.... ഹാ എന്തെങ്കിലുമാകട്ടെ..
ഭവ്യതയോടെ ചാക്കോച്ചന്‍ ഡോക്ടറുടെ മുമ്പിലെത്തി.
"എന്തൊക്കെയാ തിരുമേനീ..."
"ഗര്ഭമുണ്ടോന്നു നോക്കണം...."
"ആര്‍ക്കു തിരുമേനിക്കോ....?" ഡോക്ടര്‍ ഒന്ന് ആക്കി.
"ഹേയ്... നമുക്കല്ല നമ്മുടെ പശൂന്..." തിരുമേനി ഭവ്യതയോടെ മൊഴിഞ്ഞു.
"കൊണ്ടുവന്നിട്ടുണ്ടോ...?"
"ണ്ട്... ഇതാ...." നമ്പൂതിരി ഒരു കൊച്ചു കുപ്പി എടുത്തു മേശപ്പുറത്തു വച്ചു.
" എന്താ ഇതു..?" ഡോക്ടര്‍ ചിരി അടക്കിക്കൊണ്ടു ചോദിച്ചു.
"മൂത്രം..."
"എടോ മണ്ടന്‍ നമ്പൂരീ... കന്നുകാലികള്‍ക്ക് ഗര്‍ഭം നോക്കുന്നത് മൂത്രം കൊണ്ടല്ല.... താന്‍ പോയി പശുവിനെയും കൊണ്ടുവാ.."
ആ പുതിയ അറിവുമായി നമ്പൂരി ഇല്ലത്തെക്കോടി.... ഒരു മണിക്കൂറിനുള്ളില്‍ ചാണകത്തില്‍ കുളിച്ച പശുവുമായി ചാക്കോ നമ്പൂതിരിപ്പാട് ഡോക്ടറുടെ അടുത്ത് തിരിച്ചെത്തി.
"ഡോക്ടര്‍ സാറേ, പശൂനെ കൊണ്ടുവന്നിരിക്കണൂ...."
ഡോക്ടര്‍ രജിസ്റ്റെരില്‍ മൃഗത്തിന്റെ വിശദവിവരങ്ങള്‍ എഴുതാന്‍ തുടങ്ങി.
"പേരും അഡ്രസ്സും പറയൂ.."
"അങ്ങനെ പ്രത്യേകിച്ച് പേരോന്നുല്യാ.... പശൂന്നു വിളിക്കും... അഡ്രസ്.... നമ്മുടെ ഇല്ലത്തെ അഡ്രസ് തന്നെ എഴുതിക്കോളൂ"
"എടോ തന്റെ പേരാ ചോദിച്ചേ...."
"ചാക്കോച്ചന്‍..."
"എന്തു പ്രായം വരും..... ?"
"ഈ മേടത്തില് മുപ്പതു തെകയും..."
"തനിക്കല്ലടോ... പശൂന്...."
"കഴിഞ്ഞേന്റെ മുമ്പത്തെ വിഷുന്റന്നു ണ്ടായതാ... അപ്പൊ... ഒന്നര വയസ്സ് കഴിഞ്ഞു. "
"ഇതെത്ത്രാമത്തെയാ.....?"
"ഇതു നാലാമത്തെയാ... വേറെ മൂന്നെണ്ണം കൂടീണ്ട് ആലേല്.."
"എടോ.... എത്രാമത്തെ ഗര്ഭമാണെന്ന്....?"
"അതിപ്പോ... ണ്ടോന്നു അറിയില്ലല്ലോ.. ണ്ടെങ്കി ആദ്യത്തെ ആകാനെ തരോള്ളൂ.. "
"ഉം... കമ്പോണ്ടരോട് പശൂനെ പുറകിലേക്ക് കൊണ്ടുവരാന്‍ പറയൂ...."
പശുവിനെ കമ്പോണ്ടര്‍ക്ക് ചെക്കപ്പ് മുറിയിലേക്ക് കൊണ്ടുപോയി. പ്രസവമുറിക്കു മുമ്പില്‍ കാത്തിരിക്കുന്ന ഭര്‍ത്താവിനെപ്പോലെ നമ്പൂതിരിപ്പാട് ആകാംക്ഷയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി. പത്തുമിനിട്ടിനുശേഷം കമ്പോണ്ടര്‍ പശുവിനെ തിരിച്ചേല്‍പ്പിച്ചു. നമ്പൂതിരി ഡോക്ടറുടെ മുമ്പിലെത്തി....
"തന്റെ പശൂന് വിശേഷം ഒന്നൂല്ലല്ലോ നമ്പൂതിരിപ്പാടെ... താന്‍ ഒരു കാര്യം ചെയ്യ്.. ഇനി പശു കരയുമ്പോ ഇവിടെ കൊണ്ടുവന്നു കുത്തിവപ്പിക്ക്. .."
നിരാശയോടെ മ്ലാനവദനനായി ചാക്കോ നമ്പൂതിരി പശുവിനെയും കൊണ്ട് ഇല്ലത്തേക്ക് തിരിച്ചുനടന്നു.
"വൃത്തികെട്ട പശു... വരണ വഴിക്ക് മാവിന്റെ മോളിലെ പച്ച മാങ്ങാ കണ്ടു നീ കരഞ്ഞത് വെറുതെ നമ്മെ കളിപ്പിക്കാനായിരുന്നൂ അല്ലെ...?" ചാക്കോച്ചന്‍ നെടുവീര്‍പ്പെട്ടു..
രാവിലെ വെറുതെ കഷ്ടപ്പെട്ടു... ക്യാ ഫലം.... കൊച്ചു നഹീ....
കുറച്ചു ദൂരം ചെന്നിട്ടു പശുവിനെ വഴിയരികിലുള്ള ഒരു മരത്തില്‍ കെട്ടിയിട്ടു നമ്പൂതിരി വീണ്ടും ഡോക്ടറുടെ മുമ്പില്‍ പ്രത്യക്ഷനായി.
"അല്ലാ ഡോക്ടറെ... ഗര്‍ഭം ഒ....ട്ടും ഇല്യേ...?"

Feb 14, 2010
ചാക്കോച്ചന്റെ പള്ളിനീരാട്ട്
ഒരു കര്‍ക്കടക മാസത്തിലെ ചാറ്റല്‍മഴയുള്ള മദ്ധ്യാഹ്നം. തറവാടിന്റെ ഉമ്മറത്ത് ചടഞ്ഞുകൂടിയിരുന്നു ചുട്ട ചക്കക്കുരു തിന്നുകയായിരുന്നു ശ്രീ ചാക്കോനമ്പൂതിരിപ്പാട്. രാവിലെ മുതല്‍ ചൊറിയുംകുത്തിയുള്ള ഇരിപ്പാണ്. എന്തെങ്കിലുമൊന്നു ചെയ്യാന്‍ കൈതരിക്കുന്നു. ആരെങ്കിലും തരപ്പടിക്കാരുണ്ടായിരുന്നെങ്കില്‍ കുറച്ചുനേരം ചീട്ടുകളിക്കാമായിരുന്നു. അനുജന്‍ നമ്പൂതിരി പാടത്ത് പോയിരിക്കുകയാണ്. പുഴയില്‍ പോയി വലവീശിയാലോ?... കഴിഞ്ഞ പ്രാവശ്യം മുള്ളുടക്കി കീറിയ വല ഇനിയും നന്നാക്കിയിട്ടില്ല. അതുകൊണ്ടു അക്കാര്യം നടക്കില്ല. വൈകിട്ട് അനുജന്‍ നമ്പൂതിര്‍പ്പാടുമൊത്തു തവള പിടിക്കാന്‍ പോകാമെന്ന് ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. തല്ക്കാലം സമയംകൊല്ലാന്‍ എന്താ ഒരു മാര്‍ഗം...? അപ്പോഴാണ് അദ്ദേഹത്തിന്‍റെ അന്തര്‍ജ്ജനം മറിയാമ്മത്തമ്പുരാട്ടി ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി എത്തിയത്.
"അതേയ്.... ആരെങ്കിലും വാല്യക്കാരെ കിട്ട്വോ..."
"എന്തിനാ ഇപ്പൊ വാല്യക്കാരെ അന്വേഷിക്കണേ...."
"തൊഴുത്തിന്റെ പുറകിലെ പ്ലാവില്‍ നല്ല മൂത്ത ചക്കയുണ്ട്. ഇട്ടിരുന്നെങ്കില്‍ വൈകിട്ട് ചക്കകൂട്ടാന്‍ ണ്ടാക്കാം.... വേണോച്ചാ ഇത്തിരി വറക്ക്വേം ആവാം..."
"അതിനിപ്പോ എന്തിനാ വാല്യക്കാര്... നോം കേറാല്ലോ..." ചാക്കോനമ്പൂതിരി താറുടുത്തു പ്ലാവില്‍ കയറാന്‍ തയ്യാറായി.
"ഹെന്താ ഈ കാട്ടണേ.. ഈ മഴയത്ത് മരത്തെലൊന്നും കേറണ്ട... വാല്യക്കാര് ആരെങ്കിലും വരുമ്പം മതി."
"മിണ്ടാതിരിക്യാ... നോം എത്ര മരം കേറീട്ടുള്ളതാ... പിന്ന്യാ ഈ ചെറിയ പ്ലാവ്."...
"അബദ്ധായല്ലോ ഭഗവാനേ... തിരുമേനി ഞാന്‍ പറയണ...." തിരുമേനി മുറ്റത്തിറങ്ങിക്കഴിഞ്ഞു.
വീടിന്റെ പടിഞ്ഞാറുവശത്ത് പശുത്തൊഴുത്ത്. കറവയുള്ള നാല് ബ്ലോക്ക് പശുക്കളുണ്ട് തൊഴുത്തില്‍. ചാണകക്കുഴിയോടു ചേര്‍ന്നാണ് നമ്പൂതിരിപ്പാട് കയറാന്‍ പോകുന്ന വരിക്കപ്ലാവ്. കത്തി അരയില്‍ തിരുകി വഴുക്കലുള്ള പ്ലാവില്‍ തിരുമേനി വലിഞ്ഞുകയറി. രണ്ടാള്‍ പൊക്കത്തില്‍ തൊഴുത്തിന് മുകളിലേക്കുള്ള കൊമ്പിലാണ് ചക്കയുള്ളത്. ചക്കയുടെ ഞെട്ട് മുറിക്കുന്നതോടൊപ്പം ചെറുതായൊന്നു തള്ളിക്കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ ചക്ക ചാണകക്കുഴിയില്‍ വീണേക്കാം... തിരുമേനി ഒരു അഭ്യാസിയെപ്പോലെ മരക്കൊമ്പില്‍ കുനിഞ്ഞിരുന്നു ചക്കയുടെ ഞെട്ട് മുറിച്ചു. മുറിച്ചുതീര്ന്നതോടൊപ്പം ചക്കക്കു ഒരു തള്ളും കൊടുത്തു. പ്ടും... പ്ലും... ചക്ക കരയ്ക്കും തിരുമേനി ചാണകക്കുഴിയിലും വീണു. ആറടിയോളം താഴ്ചയുള്ള കുഴിയില്‍ മുക്കാല്‍ ഭാഗത്തോളം നിറഞ്ഞു കിടക്കുന്ന ബ്ലോക്ക് പശുക്കളുടെ അയഞ്ഞ ചാണകവും മഴവെള്ളവും കലര്‍ന്ന ദോശമാവ് പരുവത്തിലുള്ള മിശ്രിതത്തില്‍... വീണിതല്ലോ കിടക്കുന്നു... ചാണകവുമണിഞ്ഞയ്യോ ശിവ ശിവ.... തെല്ലുനേരത്തെ ശാന്തതക്കുശേഷം നരസിംഹത്തില്‍ വെള്ളത്തില്‍ നിന്നുയര്‍ന്നു വരുന്ന മോഹന്‍ലാലിനെപ്പോലെ തിരുമേനി നിവര്‍ന്നുനിന്നു. തപ്പിപ്പിടിച്ചു കരക്ക് കയറിയ ആ രൂപത്തെക്കണ്ട് വീട്ടിലുണ്ടായിരുന്ന സ്ത്രീജനങ്ങള്‍ മൂക്കുപൊത്തി.
"ആരാവ്ടെ... നമുക്ക് കുളിപ്പുരയിലേക്ക് കുറച്ചു വെള്ളം കൊണ്ടുവര്വാ...."
"കുളിപ്പുരേ കയറിപ്പോകരുത്.... വേണേച്ചാ ആറ്റില്‍ പോയി കുളിച്ചു ശുദ്ധായിട്ടു വര്വാ..." അമ്മത്തമ്പുരാട്ടിയുടെ ഉഗ്രശാസനം. തൊട്ടടുത്തുതന്നെയല്ലേ വെണ്ണിയോടു വലിയപുഴ. കുളി ആറ്റില്‍ തന്നെയകാം. ആ കറുത്ത രൂപം കടവിലേക്ക് നീങ്ങി. അംഗണവാടിവിട്ടു വീടിലേക്ക് പോകുന്ന കുഞ്ഞുങ്ങള്‍ ആ ഭീകരരൂപത്തെ കണ്ടു നിലവിളിച്ചു. പുറത്തെവിടെയോ പോയി വീട്ടിലേക്കു തിരിച്ചു വരികയായിരുന്ന തറവാട്ടു കാരണവര്‍ കറിയാച്ചന്‍ നമ്പൂതിരി എതിരേവരുന്ന കൊച്ചുതിരുമേനിയെ കണ്ടു ഏതോ കീഴ്ജാതിക്കരാണെന്ന് കരുതി അട്ടഹസിച്ചു.
"ഹൈ... തീണ്ടി ആശുദ്ധാക്കാക്കാണ്ട് മാറി നടക്ക്വാ... ഇവറ്റകള്‍ക്കൊന്നും... ഒരു പേടീല്ലാണ്ടായിരിക്ക്ണൂ... അശ്രീകരം... "
"അപ്പന്‍ തിരുമേനി ഇതു ഞാനാ... ചാക്കോ...."
"ഇയാളെന്താ ഇക്കോലത്തില്...?.."
"ഒന്ന് വീഴേണ്ടായി...."
"ഏഭ്യന്‍... വഴി വൃത്തികേടക്കാണ്ട് പോയി കുളിച്ചു വര്വാ... നിന്നെയൊക്കെ ചാണകം തളിക്കണ്ട സമയം പണ്ടേ കഴിഞ്ഞിരിക്ക്ണൂ.."
തിരുമേനി കടവിലെത്തി. ഹാവൂ സമാധാനം... കടവില്‍ ആരുമില്ല. നേരെ ആറ്റിലേക്ക് ചാടി... ചെറുചൂടുള്ള വെള്ളം. ആ വെള്ളത്തില്‍ കുറേനേരം മുങ്ങിക്കുളിച്ചപ്പോള്‍ ചാക്കോയിലെ ബാല്യകാലം ഉണര്‍ന്നു. നിറഞ്ഞു കവിഞ്ഞ ഈ പുഴയില്‍ എത്ര തവണ അക്കരെയിക്കരെ നീന്തിയിരിക്കുന്നു.. കുട്ടിക്കാലത്തിന്റെ മധുരസ്മരണയില്‍ തിരുമേനി പതുക്കെ അങ്ങേക്കരയിലേക്ക് നീന്താന്‍ തുടങ്ങി... എത്ര കാലത്തിനു ശേഷമാണ് താന്‍ ഈ പുഴയില്‍ നീന്തുന്നത്...
പുഴയുടെ പകുതിക്കെത്തിയപ്പോള്‍ ദേഹത്ത് ആകെയുണ്ടായിരുന്ന ഒറ്റമുണ്ട് അദ്ദേഹത്തെ വിട്ടുപിരിഞ്ഞു. മുങ്ങാംകുഴിയിട്ട് തപ്പിനോക്കിയെങ്കിലും ഒഴുക്കുള്ള കലക്കവെള്ളത്തില്‍ അദ്ദേഹത്തിന്റെ വസ്ത്രാലങ്കാരം നഷ്ടമായി. ഇനിയെന്ത് ചെയ്യും.... ഒരു തോര്‍ത്ത് പോലും എടുക്കാതെയാണ് കടവിലേക്ക് പോന്നത്. അടിവസ്ത്രം.... ആ ശീലം പണ്ടേ ഇല്ലല്ലോ... അദ്ദേഹം കുളിക്കടവിലേക്ക് തിരിച്ചു നീന്തി. കഷ്ടകാലം വരുമ്പോള്‍ കൂട്ടത്തോടെ എന്നാണല്ലോ... ആ നല്ലനേരത്ത് തന്നെ കുറെ സ്ത്രീകള്‍ കടവില്‍ അലക്കാനും കുളിക്കാനുമായെത്തി.... പുഴക്കടവില്‍ വെള്ളത്തില്‍ കണ്ട തല അലക്ക് കഴിയുമ്പോഴേക്കും കയറിപ്പോയ്ക്കൊള്ളുമെന്നാണ് സ്ത്രീജനങ്ങള്‍ കരുതിയത്. പക്ഷെ നമ്പൂതിരിപ്പാടിന്റെ വിഷമാവസ്ഥ അവരുണ്ടോ അറിയുന്നൂ...
"ഇന്നെന്താ ഈ തിരുമേനി പതിവില്ലാതെ ആറ്റില്‍ കുളിക്കാന്‍ വന്നിരിക്കണെ... കയറിപ്പോണില്ലല്ലോ... അസ്സത്ത്... " പെണ്ണുങ്ങള്‍ കുശുകുശുത്തു.
"തിരുമേനീ... നീരാട്ടു കഴിഞ്ഞൂച്ച്ചാ കേറി പോവ്വാ... ഞങ്ങള്‍ക്ക് കുളിക്കണം..." ഒരു ധൈര്യക്കാരി.
തിരുമേനി ധര്‍മസങ്കടത്തിലായി. ദേവീ... മാനം കാക്കണേ...
"ഈ തിരുമേനി ഇത്തരക്കാരനായിരുന്നില്ലല്ലോ... " ഒരുത്തി.
"നോക്കണ നോട്ടം കണ്ടില്ലേ... വഷളന്‍...." മറ്റൊരുത്തി.
" ഹാവൂ... കാണാന്‍ പറ്റിയ ശവങ്ങള്..." നമ്പൂരി മനസ്സില്‍ പറഞ്ഞു... "നോം കയറാന്‍ വൈകും... നിങ്ങളാരും ഇന്ന് ആറ്റില്‍ കുളിക്കണ്ടാ... വീട്ടില്‍ പോയി വെള്ളം കോരി കുളിച്ചോളൂട്ടോ..."
"അത് തിരുമേനിയാ തീരുമാനിക്ക്യാ... മര്യാദക്ക് കേറിപ്പോക്കോളൂ..."
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു തിരുമേനിയും സ്ത്രീകളും തമ്മില്‍ വഴക്കായി... പക്ഷെ ഒടുവില്‍ സ്ത്രീകള്‍ക്ക് തോറ്റുമടങ്ങേണ്ടിവന്നു.
"ചോദിക്കാനും പറയാനും ആരൂല്ലെന്നാ വിചാരം.. കാണിച്ചുതരാം... " സ്ത്രീകള്‍ കുളിക്കാതെ തിരിച്ചുപോയി..
ഹാവൂ സമാധാനായീ... എന്നാലും ഇനിയെന്താ ചെയ്യാ...
ചെറിയ പരല്‍മീനുകള്‍ തിരുമേനിയെ കൊത്തിക്കൊണ്ടിരുന്നു. "ഇവറ്റകള് മനുഷ്യനെ തിന്നു തീര്‍ക്ക്വോ... ദേവീ.."
ഒരു പത്തു മിനിട്ട് കഴിഞ്ഞില്ല.. കരയില്‍ നിന്നു ഒരു ആരവം കേള്‍ക്കുമാറായി...
നേരത്തെ കുളിക്കാന്‍ വന്നവരില്‍ ഒരുത്തിയുടെ ഭര്‍ത്താവ് രാജനും വേറെ മൂന്നുനാല് പേരും... രാജനും തിരുമേനിയും സ്കൂളില്‍ ഒരുമിച്ചു പഠിച്ചവരായിരുന്നു.
"എന്താ തിരുമേനീ... തെമ്മാടിത്തരം കാട്ട്വാ... കുളിക്കാന്‍ വരുന്ന പെണ്ണുങ്ങളോട് തോന്ന്യാസം കാണിക്കുന്നോ..?"
"എടോ രാജാ... താന്‍ ചൂടവാണ്ട് ആ തോര്‍ത്തിങ്ങട്ട് തര്വാ... "
രാജന്‍ തലയില്‍ കെട്ടിയിരുന്ന തോര്‍ത്തു തിരുമേനിക്ക് എറിഞ്ഞുകൊടുത്തു.
"നോം കരുതിക്കൂട്ടി ചണ്ടിത്തരം കാട്ടീട്ടില്ലടോ.. പെണ്ണുങ്ങള്‍ നാണംകെടാണ്ടിരിക്കാന്‍ വേണ്ടിയാ നോം വെള്ളത്തില്‍ തന്നെ കിടന്നെ... മനസ്സിലായോ.."
"തോര്‍ത്തു ഞാന്‍ കൊടുത്തയക്കണ്ട്... നീയ് പൊയ്ക്കോ..." തിരുമേനി പതുക്കെ കരക്ക് കയറി...
പിറ്റേന്ന് മുതല്‍ ചാണകത്തിന്റെ മണമുള്ള ഒരു നമ്പൂരിക്കഥകൂടി നാട്ടില്‍ പാട്ടായി....

Subscribe to:
Posts (Atom)